ബിഹാറിൽ ബി.ജെ.പിക്ക് ഒരു സീറ്റ്; മോദിക്ക് നിതീഷിൻെറ മറുപടി

പട്ന: ബിഹാർ മന്ത്രിസഭ വികസനത്തിൽ ബി.ജെ.പിയെ തഴഞ്ഞ് സ്വന്തം പാർട്ടിക്കാരെ മാത്രം ചേർത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു തങ്ങളുടെ എട്ട് പേർക്ക് മന്ത്രിസ്ഥാനം നൽകിയപ്പോൾ സഖ്യകക്ഷികളായ ബി.ജെ.പിക്കും എൽ.ജെ.പിക്കും ഒാരോന്ന് വീതമാണ് നൽകിയത്.

മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുതിയ കേന്ദ്ര സർക്കാരിലെ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് നിതീഷ് കുമാർ പിന്മാറിയിരുന്നു. ബിഹാറിൽ എൻ.ഡി.എ അധികാരത്തിൽ വന്നത് ജനങ്ങളുടെ വിജയമാണെന്ന് നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ആരെങ്കിലും ഇത് തൻെറ വ്യക്തിപരമായ വിജയമാണെന്ന് അവകാശപ്പെടുന്ന ഒരാൾ ഉണ്ടെങ്കിൽ അത് വഞ്ചനാപരമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - In Bihar CM Nitish Kumar’s cabinet expansion, no space for ally BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.